ഓപ്പറേഷൻ തൂഫാൻ’! മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 29 ഡ്രൈവർമാർക്കെതിരെ നടപടിഓപ്പറേഷൻ തൂഫാൻ’! മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 29 ഡ്രൈവർമാർക്കെതിരെ നടപടി

police

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 ഡ്രൈവർമാർ പിടിയിലായി. എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചത്. മൊത്തം 3,333 ഡ്രൈവർമാരെ പരിശോധിച്ചതിൽ നിന്നാണ് മദ്യപിച്ചവരെ കണ്ടെത്തിയത്.

ജില്ലാ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7, 9, 6, 7 വീതം ഡ്രൈവർമാരാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും, ഇവരെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ അതത് സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. മുന്നറിയിപ്പില്ലാത്ത ഇത്തരത്തിലുള്ള പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, രേഖകളുടെ കൃത്യത എന്നിവ കർശനമായി ഉറപ്പാക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്കും വാഹന ഉടമകൾക്കും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web