ഓപ്പറേഷന്‍ സിന്ദൂര്‍. നാല് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് സര്‍വോത്തം യുദ്ധ സേവാ മെഡല്‍ നല്‍കും

ന്യൂഡല്‍ഹി:എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് സര്‍വോത്തം യുദ്ധ സേവാ മെഡല്‍ പ്രഖ്യാപിച്ചു.
വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് നര്‍ണാദേശ്വര്‍ തിവാരി, വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ ജീതേന്ദ്ര മിശ്ര, എയര്‍ ഓപ്പറേഷന്‍സ് ഡിജി അവധേഷ് ഭാരതി എന്നിവര്‍ക്കാണ് പുരസ്‌കാരം.
13വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ട യുദ്ധ് സേവാ മെഡലും,ഒമ്പത് വ്യോമസേന പൈലറ്റുമാര്‍ക്ക് വീര്‍ ചക്രയും പ്രഖ്യാപിച്ചു. എയര്‍ വൈസ് മാര്‍ഷല്‍ ജോസഫ് സുവാരസ്, എവിഎം പ്രജുവല്‍ സിംഗ്, എയര്‍ കൊമോഡോര്‍ അശോക് രാജ് താക്കൂര്‍ തുടങ്ങിയവര്‍ക്കാണ് വിശിഷ്ട യുദ്ധ് സേവാ മെഡല്‍ പുരസ്‌കാരം.
മുരിദ്‌കെയിലെയും ബഹാവല്‍പൂരിലെയും ഭീകരവാദ കേന്ദ്രങ്ങളും പാകിസ്താന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ത്ത യുദ്ധവിമാന പൈലറ്റുമാര്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീര്‍ ചക്രയും പ്രഖ്യാപിച്ചു.
യുദ്ധകാലത്തെ മൂന്നാമത്തെ ഉയര്‍ന്ന ധീരതാ മെഡല്‍ ആണ് വീര്‍ ചക്ര. നാല് സൈനികര്‍ക്ക് കീര്‍ത്തിചക്രയും വീര്‍ ചക്രയും എട്ടു സൈനികര്‍ക്ക് ശൗര്യചക്രയും നല്‍കി ആദരിക്കും.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് ഇത്തവണ 1090 പേരാണ് അര്‍ഹരായത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും, 99 പേര്‍ക്ക് വിശിഷ്ടസേവനത്തിനും 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുമാണ് മെഡലുകള്‍. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയന്‍ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.