ഓപ്പറേഷന്‍ സിന്ധു: നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. മടങ്ങിയെത്തിവരില്‍ ഒരു മലയാളിയും
Jun 21, 2025, 18:57 IST

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. വിമാനത്തില്‍ ഒരു മലയാളിയുമുണ്ട്. ടെഹറാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്.
നാലാമത്തെ വിമാനത്തില്‍ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേര്‍ നാട്ടിലെത്തി. ഇറാവിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.