ഓപറേഷന്‍ സിന്ധു. ഇറാനില്‍ നിന്ന് 2,295 പൗരന്‍മാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

 
india


ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഇതുവരെ 2,295 പൗരന്‍മാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

ഇസ്രായേലില്‍ നിന്നുള്ള സി-17 വിമാനത്തിലും ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി.

ഇന്നലെ പുലര്‍ച്ചെയുള്ള വിമാനത്തില്‍ 14 മലയാളികളാണ് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയത്

Tags

Share this story

From Around the Web