ഓപ്പറേഷന്‍ ഷൈലോക്: പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടിച്ചെടുത്തു

​​​​​​​

 
police

പുനലൂര്‍:പുനലൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഇമ്മാനുവല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ഷൈലോക്' എന്ന പേരില്‍ പൊലീസ് റെയ്ഡ് നടത്തിയത്.


പുനലൂര്‍, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളില്‍ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. 

റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web