ഓപ്പറേഷൻ സൈ ഹണ്ട്: കോഴിക്കോട് അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസ്

 
cyber

കോഴിക്കോട്: ഓൺലൈൻ സൈബർ സാമ്പത്തിക തട്ടിപ്പുകളും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെയും കണ്ടെത്താൻ കേരള പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് പരിധികളിൽ നടന്ന പരിശോധന നടന്നു. 

പരിശോധനയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി പരിധിയിൽ 14 ഉം റൂറൽ പരിധിയിൽ 23 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Tags

Share this story

From Around the Web