ഓപ്പറേഷന്‍ നുംഖോര്‍: കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. 150 മുതല്‍ 200 വാഹനങ്ങള്‍ കേരളത്തില്‍. വാഹന ഉടമകകള്‍ക്ക് സമന്‍സ് അയക്കും

കൊച്ചി:ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയിലൂടെ കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന ഉടമകകള്‍ക്ക് കസ്റ്റംസ് സമന്‍സ് അയക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാന്‍ കഴിയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണര്‍ പറഞ്ഞു.
ഭൂട്ടാന്‍ വഴി നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിയ ആഡംബര കാറുകളില്‍ 150 മുതല്‍ 200 വാഹനങ്ങള്‍ കേരളത്തില്‍ എത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു.
നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വില്‍പ്പന നടക്കുന്നതെന്നും പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷ്ണര്‍ ടി. ടിജു തോമാസ് പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെയും വിവിധ എംബസിയുടെയും വിദേശ മന്ത്രാലയത്തിന്റെയും പേരില്‍ വ്യാജരേഖ ഉണ്ടാക്കിയാണ് ഇടനിലക്കാര്‍ ആഢംബര കാറുകള്‍ വിറ്റത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ല.
അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ല എന്നും കമ്മിഷണര്‍ പറഞ്ഞു. വാഹനങ്ങള്‍ പിടികൂടിയ താരങ്ങള്‍ക്ക് രേഖകളുമായി നേരിട്ടു ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.