കൊച്ചിയില്‍ ഓപ്പറേഷന്‍ നൈറ്റ് ഹണ്ട്: പിഴയിട്ടത് 2,74,500 രൂപ. ഇന്നലെ രാത്രി എട്ട് മണി മുതല്‍ ഇന്ന് പുലര്‍ച്ചെ 5.30 വരെയായിരുന്നു പരിശോധന

 
mvd

കൊച്ചി: കൊച്ചിയില്‍മോഡിഫിക്കേഷന്‍ നടത്തി അമിത ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

പ്രത്യേക പരിശോധനയായ 'ഓപ്പറേഷന്‍ നൈറ്റ് ഹണ്ടില്‍' 60 വാഹനങ്ങള്‍ക്കെതിരെ നടപടി. നിയമലംഘകരില്‍ നിന്ന് ആകെ 2,74,500 രൂപ പിഴയും ഈടാക്കി.

ഇന്നലെ രാത്രി എട്ട് മണി മുതല്‍ ഇന്ന് പുലര്‍ച്ചെ 5.30 വരെയായിരുന്നു പരിശോധന. എംവിഡി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നൂറിലധികം വാഹനങ്ങള്‍ പരിശോധിച്ചു.

അനധികൃത സൈലന്‍സര്‍ മാറ്റങ്ങള്‍, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത്, വാഹനങ്ങളിലെ ലൈറ്റുകളില്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുക, നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

രാത്രികാലങ്ങളില്‍ അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സൂചിപ്പിക്കുന്നത്.

Tags

Share this story

From Around the Web