ഓപ്പറേഷന്‍ നൈറ്റ് ഹണ്ട്: കൊച്ചിയില്‍ 146 വാഹനങ്ങള്‍ക്കെതിരെ നടപടി, നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങളില്‍ നിന്നായി ആറു ലക്ഷത്തിലധികം രൂപ പിഴ ചുമത്തി
 

 
mvd

കൊച്ചി: നഗരത്തിലെ രാത്രികാല ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് ഹണ്ട് പരിശോധനയില്‍ 146 വാഹനങ്ങള്‍ക്കെതിരെ നടപടി. നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങളില്‍ നിന്നായി ആറു ലക്ഷത്തിലധികം രൂപ പിഴ ചുമത്തി.


രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിക്കല്‍, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡിങ് ഉള്‍പ്പെടെയുള്ള വിവിധ ചട്ടലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങള്‍ പിടിച്ചെടുത്തത്.


രാത്രികാലങ്ങളില്‍ നഗരത്തില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും സമാനമായ രീതിയിലുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web