ഓപ്പറേഷൻ ഡി-ഹണ്ട് : മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടപടി, സംസ്ഥാനത്ത് കുടുങ്ങിയത് 97 പേർ

 
police

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരായ നടപടികൾ ശക്തമാക്കി കേരള പോലീസ്. ഓപ്പറേഷൻ ഡി-ഹണ്ട് ദൗത്യത്തിന്റെ ഭാഗമായി ജനുവരി 18ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 97 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

 മയക്കുമരുന്ന് വിൽപ്പനയിലും സംഭരണത്തിലും ഏർപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് 1,489 പേരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

ഈ പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 90 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് 0.0003 കിലോഗ്രാം എം.ഡി.എം.എ, 0.2521 കിലോഗ്രാം കഞ്ചാവ്, 70 കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിപണനവും നടത്തുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഈ ദൗത്യം സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

സംസ്ഥാനത്ത് വ്യാപിച്ചുകിടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് ഓപ്പറേഷൻ ഡി-ഹണ്ട്‌ന്റെ പ്രധാന ലക്ഷ്യം.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് കൺട്രോൾ റൂം (9497927797) നിലവിലുണ്ടെന്നും, ഈ നമ്പറിലേക്ക് ലഭിക്കുന്ന വിവരങ്ങളും വിവരം നൽകുന്നവരുടെ തിരിച്ചറിയലും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web