ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാന വ്യാപക റെയ്ഡില്‍ 105 പേര്‍ പിടിയില്‍, വന്‍ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനം തടയാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷന്‍ ഡി-ഹണ്ടി'ന്റെ ഭാഗമായി 105 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
സംസ്ഥാനത്തുടനീളം മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1987 പേരെയാണ് ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി പോലീസ് പരിശോധിച്ചത്. ഇവരില്‍ നിന്ന് 0.14 ഗ്രാം എം.ഡി.എം.എ, 28.830 കിലോഗ്രാം കഞ്ചാവ്, 72 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഈ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.