ഇന്ത്യന്‍ എംബസിയില്‍ ''ഓപ്പണ്‍ ഹൗസ്'' ജൂലൈ 10ന്: അംബാസഡറുമായി നേരിട്ടുള്ള സംവാദത്തിന് അവസരം

കുവൈത്ത്: കുവൈറ്റിലുള്ള ഇന്ത്യന്‍ പൗരന്മാരുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെയിടയിലെ കോണ്‍സുലര്‍ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഇന്ത്യന്‍ എംബസി ''ഓപ്പണ്‍ ഹൗസ്'' പരിപാടി സംഘടിപ്പിക്കുന്നു.
''Meet the Ambassador' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡറും കോണ്‍സുലര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്ത്യക്കാരെ നേരില്‍ കണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ്.
ജൂലൈ 10, 2025 (വ്യാഴം) രാവിലെ 11:30 മണിക്ക് ഇന്ത്യന്‍ എംബസി കുവൈറ്റിലായിരിക്കും പരിപാടി നടക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ 10:30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
കോണ്‍സുലര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, രേഖാപ്രശ്‌നങ്ങള്‍, നിയമപരമായ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും പരിഹാരങ്ങള്‍ തേടാനും ഈ പരിപാടിയില്‍ അവസരമുണ്ടാകും.
സ്ഥലം: ഇന്ത്യന്‍ എംബസി, കുവൈറ്റ്
തീയതി: 10-07-2025
സമയം: 11:30 (രജിസ്‌ട്രേഷന്‍ രാവിലെ 10:30 മുതല്‍)