ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കാന്‍ സാധ്യത; മൂന്ന് മണ്ഡലങ്ങള്‍ പരിഗണനയില്‍
നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും മത്സരിക്കാന്‍ സാധ്യത. ചെങ്ങന്നൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരരംഗത്തേക്ക് എത്തിയാല്‍ യുഡിഎഫിന് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
മറിയ ഉമ്മനുമായി ചില നേതാക്കള്‍ ബന്ധപ്പെട്ടതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്.
ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തത വന്നേക്കും. നിര്‍ണായകമായ നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ട്. അച്ചു ഉമ്മന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചിരുന്നു.
പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.