‘നമ്മെ, നമ്മളായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കുന്നത് ദൈവം മാത്രം’: സൈക്കാട്രിക് രോഗികളെ ആശ്വസിപ്പിച്ച് പാപ്പ

 
Le papa

മലാബോ/ഇക്വറ്റോറിയല്‍ ഗിനി: ദൈവം മാത്രമാണ് നമ്മെ നമ്മളായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കുന്നതെന്ന് ലിയോ 14-ാമന്‍ പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ അവസാന രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയിലെ മലാബോയിലുള്ള ഒരു മാനസികാരോഗ്യ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വൈകല്യമുള്ളവരായി മുദ്രകുത്തപ്പെട്ടവരെക്കൂടെ രക്ഷിക്കാനും അവരുടെ അന്തസ് പുനഃസ്ഥാപിക്കാനുമാണ് യേശു വന്നതെന്ന് പാപ്പ പറഞ്ഞു. ആരും രോഗികളായി തുടരാന്‍ യേശു ആഗ്രഹിക്കുന്നില്ല. രോഗശാന്തി നല്‍കാനാണ് അവന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മുടെ സഹകരണമില്ലാതെ യേശുവിന് നമ്മെ രക്ഷിക്കാനാവില്ല. അതുകൊണ്ട് വാക്കുകളില്‍ മാത്രമല്ല പ്രവൃത്തികളിലൂടെയും നമ്മുടെ സഹോദരങ്ങളെ സ്‌നേഹിക്കുവാന്‍ അവിടുന്ന് ആവശ്യപ്പെടുന്നു. രോഗികളെ അവരുടെ ദൗര്‍ബല്യാവസ്ഥയില്‍ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇടമാണ് ക്രൈസ്തവ മിഷന്‍ ദൗത്യം നിര്‍വഹിക്കുന്ന ആശുപത്രികളെന്ന് പാപ്പ പറഞ്ഞു.

ഇക്വറ്റോറിയല്‍ ഗിനിയിലെ മാനസികാരോഗ്യ ചികിത്സാ രംഗത്ത് ഒരു നാഴികക്കല്ലായി മാറിയ ആശുപത്രിയാണ് പാപ്പ സന്ദര്‍ശിച്ച ഈ കേന്ദ്രം. പ്രശസ്ത ഫ്രഞ്ച് സൈക്യാട്രിസ്റ്റ് ജീന്‍-പിയറി ഒലിയുടെ പേരിലുള്ള ഈ സൈക്കാട്രിക്ക് ആശുപത്രി 2014-ലാണ് സ്ഥാപിതമായത്. മാനസിക രോഗികള്‍ക്ക് കാര്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലാതിരുന്ന രാജ്യത്ത് ഈ മേഖലയിലുളള ആധുനിക ചികിത്സാ കേന്ദ്രമാണ് ഈ ആശുപത്രി.

Tags

Share this story

From Around the Web