സോഫ്റ്റ്വെയര്‍ പരിഷ്‌കാരത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും; കെ എസ് ഇ ബി
Jun 20, 2025, 18:29 IST

കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ പോര്‍ട്ടലായ വെബ് സെല്‍ഫ് സര്‍വീസ് (wss.kseb.in), കണ്‍സ്യമര്‍ മൊബൈല്‍ ആപ്പ്, ടോള്‍ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷന്‍ നമ്പറായ 9496001912 (കാള്‍/വാട്ട്സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതല്‍ 22.06.2025 പുലര്‍ച്ചെ 2 മണിവരെ ലഭ്യമാവുകയില്ല. ഈ സമയത്ത് സെക്ഷന്‍ ഓഫീസുകള്‍ മുഖേന മാത്രമേ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി.