ഓണ്‍ലൈന്‍ തട്ടിപ്പ്:പാലക്കാട് സ്വദേശിയുടെ കൈയില്‍ നിന്ന് ഷെയര്‍ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തു
Sep 24, 2025, 20:45 IST

കൊച്ചി:പാലക്കാട് സ്വദേശിയുടെ കൈയില്‍ നിന്ന് ഷെയര്‍ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.
പാലക്കാട് സ്വദേശി പ്രേമചന്ദ്രന്‍ നമിലിയാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2024 ഡിസംബര്‍ രണ്ട് മുതല്‍ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തത്.
കേരളത്തില്‍ നിന്നുള്ള ആളുകള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.