അനസ്തേഷ്യ ഏകദിന ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ സംഘടിപ്പിച്ചു
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനസ്തേഷ്യ വിഭാഗത്തിന്റെയും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിസ്റ്റ് ( ഐ എസ് എ ) തിരുവല്ല ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ടാർഗറ്റഡ് റിലീഫ് - കറന്റ് സ്ട്രാറ്റജീസ് ഇൻ പെരി ഓപ്പറേറ്റീവ് പെയ്ൻ മാനേജ്മെന്റ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി.
ബിലീവേഴ്സ് ആശുപത്രി അസ്സോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് അധ്യക്ഷനായ ചടങ്ങിൽവച്ച് ഐഎസ്എ കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡൻറ് ഡോ ബിനിൽ ഐസക്ക് മാത്യു ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അനസ്തേഷ്യ വിഭാഗം മേധാവി ഡോ ആഷു സാറ മത്തായി, ശില്പശാല ഓർഗനൈസിംഗ് സെക്രട്ടറി ഡോ നിമ്മി രാജു,അനസ്തേഷ്യ വിഭാഗം കൺസൾട്ടൻ്റുമാരായ ഡോ എബി മാത്യു, ഡോ ഐവാൻ കോശി, ഡോ രാജേഷ് ജോൺ, ഡോ മാത്യുസ്, ഡോ ലിതാ മാത്യു, ഡോ ജിതിൻ മാത്യു എബ്രഹാം എന്നിവർ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ വിദഗ്ദ്ധരായ അനസ്തേഷ്യ വിഭാഗം ഡോക്ടർമാർ ക്ലാസ്സുകൾ നയിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അസ്തേഷ്യോളജിസ്റ്റുകളും മെഡിക്കൽ പിജി വിദ്യാർത്ഥികളും അടക്കം അൻപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.
ശസ്ത്രക്രിയയ്ക്ക് അനുബന്ധമായുണ്ടാകുന്ന വേദന പരിഹരിക്കുന്നതിനുള്ള നൂതനരീതികളെക്കുറിച്ച് ശില്പശാലയിൽ ചർച്ചകൾ നടന്നു.