ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാന ആക്രമണം രൂക്ഷം
 

 
vijayan

പന്നിയാര്‍: ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്നിയാര്‍ എസ്റ്റേറ്റ് പന്തടിക്കളം സ്വദേശിയായ വിജയന്‍ (47) ആണ് 'ചക്കക്കൊമ്പന്‍' എന്ന കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡില്‍ കഴിഞ്ഞിരുന്ന വിജയന്‍, വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന പിന്തുടര്‍ന്ന് വിജയനെ  സംഭവസ്ഥലത്തുവെച്ചുതന്നെ ആക്രമിക്കുകയായിരുന്നു.


മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാന ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഈ പ്രദേശത്ത് മധ്യപ്രദേശ് സ്വദേശിയായ ശിവകുമാര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 20-25 വര്‍ഷത്തിനിടയില്‍ ചിന്നക്കനാല്‍ മേഖലയില്‍ മാത്രം ഇരുപതിലധികം ആളുകളാണ് കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 

Tags

Share this story

From Around the Web