ധോണിയില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

 
fircare


പാലക്കാട്: ധോണിയില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. നാല് മണിയോടെയാണ് റോഡരികില്‍ കാര്‍ കത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. 


മുണ്ടൂര്‍ വേലിക്കാട് റോഡിലാണ് സംഭവം.കാര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. കാറിനകത്ത് മൃതദേഹമുണ്ടെന്നു സ്ഥിരീകരിച്ചു. പൊലീസ് പരിശോധന തുടങ്ങി.


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആരാണ് കാറിനുള്ളില്‍ മരിച്ചത് എന്ന് വ്യക്തമല്ല.

Tags

Share this story

From Around the Web