തിരുവനന്തപുരം വെങ്ങാനൂരില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി ടൈറ്റസ് കുര്യന്റെ പേരിലുള്ള കാറിനാണ് തീപിടിച്ചത്
Aug 31, 2026, 10:30 IST
നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി ടൈറ്റസ് കുര്യന്റെ പേരിലുള്ള കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. 'KL 05 AV 3686' എന്ന നമ്പറിലുള്ള RENAULT KWID വാഹനമാണ് കത്തിയത്. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ മതിലില്‍ ഇടിച്ചാണ് വാഹനത്തില്‍ തീപിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ ടൈറ്റസ് കുര്യന്‍ തന്നെയാണ് മരിച്ചത്. ഇദ്ദേഹം മുന്‍ സൈനികനായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ടൈറ്റസ് ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു.