കോഴിക്കോട് ജില്ലയിൽ ഒരാൾക്ക്കൂടി മലേറിയ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്
-->കോഴിക്കോട് ജില്ലയിൽ ഒരാൾക്ക്കൂടി മലേറിയ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക്കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.
വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ൽ ആണ് രോഗബാധ കണ്ടെത്തിയത്.
യുപി സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്നെത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.