സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഏഴ് പേര്‍ക്ക് കൂടി രോഗസ്ഥിരീകരണം

 
SHIGALLE



കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിയായ 54കാരിയാണ് മരിച്ചത്. ഇതിനു പുറമെ ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.


അതേസമയം, കോഴിക്കോട്ട് ആശങ്ക പടര്‍ത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവായി എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍, നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളത്.

Tags

Share this story

From Around the Web