ഉത്തരാഖണ്ഡില്‍ വീണ്ടും നാശംവിതച്ച് മേഘവിസ്‌ഫോടനം, ഒരു മരണം; തിങ്കളാഴ്ചവരെ കനത്ത മഴ

ഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഒരു മരണം. വെള്ളിയാഴ്ച രാത്രിയോടെ തരാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്.
ശനിയാഴ്ച വൈകിയും പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മിന്നല്‍പ്രളയം നിരവധി വീടുകളിലും കെട്ടിടങ്ങളിലും നാശംവിതച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ കാണാതായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗികവസതിയിലും മേഘവിസ്‌ഫോടനം നാശം വിതച്ചു.
ധരാലി മാര്‍ക്കറ്റ് അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ട് കിടക്കുകയാണ്. കനത്ത മഴ നിരവധി റോഡുകളിലെ ഗതാഗതത്തെയും തടസ്സപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ മിക്ക സ്‌കൂളുകളും അടഞ്ഞുതന്നെകിടന്നു.
അതേസമയം, ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.