കാട്ടൂര്‍ സഭയില്‍ നൂറ്റിനാല്‍പ്പത്തി മൂന്നാം  പ്രതിഷ്ഠാദിനവും  സ്ഥിരീകരണം ശുശ്രൂഷയും; നേതൃത്വം നല്‍കി മഹായിടവക അധ്യക്ഷന്‍

 
Kattur

ഇലന്തൂര്‍ വൈദിക ജില്ലയില്‍ ഇലന്തൂര്‍ ഇടവകയുടെ ഉപസഭയായ കാട്ടൂര്‍ സി.എസ്.ഐ. സെയിന്റ് ജോണ്‍സ് സഭയില്‍ നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി. 

സഭയുടെ നൂറ്റിനാല്‍പ്പത്തി മൂന്നാമത് ദൈവാലയ പ്രതിഷ്ഠാദിന വാര്‍ഷിക സ്‌തോത്രാരാധനയായും കൂടിയാണ് പ്രസ്തുതശുശ്രൂഷ ക്രമീകരിച്ചത്.


കാട്ടൂര്‍ സഭയില്‍ നിന്ന് 10 പേരും നാരങ്ങാനം സഭയില്‍ നിന്ന് 5 പേരും ഉള്‍പ്പെടെ 15 ആളുകള്‍ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. 

ശുശ്രൂഷ വളരെ ഭംഗിയായി ക്രമീകരിച്ചതിനും, കുട്ടികളെ ഒരുക്കുന്നതിനും  പിന്നില്‍ അക്ഷീണം അധ്വാനിച്ചത് ഇടവകവികാരി റവ. വര്‍ഗീസ് മാത്യു, സഭാ ശുശ്രൂഷകന്‍ ഇവാ. സുനില്‍ ജോര്‍ജ് എന്നിവരാണ്.

Tags

Share this story

From Around the Web