ഒരു ദിവസം നിങ്ങളുടെ ജീവിതം പുസ്തകമാവും
കഥയല്ല… സാക്ഷ്യം
ഒരു ദിവസം, അതും ഏറെ വൈകാതെ,
നിങ്ങളുടെ ജീവിതാനുഭവങ്ങൾ ഒരു പുസ്തകമായി ഇറങ്ങും എന്ന് കരുതൂ.
നിങ്ങളെക്കുറിച്ച് മറ്റാരോ എഴുതും എന്ന് വിചാരിക്കൂ.
അപ്പോൾ എന്തായിരിക്കും എഴുതപ്പെടുക?
നിങ്ങൾ ജീവിച്ച വർഷങ്ങളുടെ എണ്ണം മാത്രമോ?
അല്ലെങ്കിൽ നിങ്ങൾ സ്പർശിച്ച ഹൃദയങ്ങളുടെ എണ്ണം തന്നെയോ?
---
ജീവിതം ഒരു കഥയല്ല —
അത് സംഭവിച്ച സത്യങ്ങളുടെ ശേഖരമാണ്.
ഓരോ ദിവസവും ഒരു പേജ്.
ഓരോ തീരുമാനവും ഒരു അധ്യായം.
ഓരോ ബന്ധവും ഒരു കഥാപാത്രം.
ഓരോ വേദനയും ഒരു തിരിവ്.
ഓരോ പ്രത്യാശയും ഒരു പുതിയ തുടക്കം.
പലരും പുസ്തകങ്ങൾ വായിക്കുന്നു.
ചിലർ പുസ്തകങ്ങൾ എഴുതുന്നു.
പക്ഷേ വളരെ കുറച്ചുപേരാണ്
തങ്ങളുടെ ജീവിതം തന്നെ ഒരു പുസ്തകമാണെന്ന് തിരിച്ചറിയുന്നത്.
---
നിങ്ങൾ സ്വയം വിലയിരുത്തുമ്പോൾ
“എഴുതുവാൻ ഒന്നുമില്ല…”
എന്ന് തോന്നുന്നുണ്ടോ?
നിശ്ശബ്ദമായി ഓർക്കൂ.
മാതാപിതാക്കളുടെ സ്നേഹം,
ബാല്യത്തിലെ ചെറിയ സംഭവങ്ങൾ,
നിങ്ങളെ വിശ്വസിച്ച സുഹൃത്ത്,
കൈപിടിച്ച ഗുരു,
നിങ്ങൾക്ക് ലഭിച്ച നന്മകൾ,
നിങ്ങൾ നൽകിയ ധൈര്യം…
ഇവയെല്ലാം ചേർന്നാൽ
ഒരു പുസ്തകമാകാൻ മതിയാകില്ലേ?
ജീവിതം ശൂന്യമല്ല —
ഓർമ്മിക്കാത്തതാണ് ശൂന്യം.
---
എഴുതൽ — ആത്മപരിശോധനയുടെ കണ്ണാടി
ജീവിതം എഴുതുവാൻ തുടങ്ങുമ്പോൾ
നമ്മൾ ഓർമ്മകൾ മാത്രം എഴുതുന്നില്ല —
നമ്മളെ തന്നെ കാണുന്നു.
വിജയങ്ങൾ വരും.
പക്ഷേ അതിനൊപ്പം വീഴ്ചകളും വരും.
തെറ്റുകൾ, തെറ്റിദ്ധാരണകൾ,
വേദനിപ്പിച്ച വാക്കുകൾ,
വേദനിച്ച നിമിഷങ്ങൾ…
സത്യത്തെ മറച്ച പുസ്തകം
ആത്മാവിനെ സ്പർശിക്കില്ല.
വീഴ്ചകൾ തോൽവി അല്ല.
അത് മനുഷ്യത്തിന്റെ തെളിവാണ്.
വീണില്ലെങ്കിൽ എഴുന്നേൽപ്പ് ഉണ്ടാകില്ല.
തെറ്റിയില്ലെങ്കിൽ തിരിച്ചറിവ് ഉണ്ടാകില്ല.
തകർന്നില്ലെങ്കിൽ പക്വത ഉണ്ടാകില്ല.
---
എന്തിനാണ് എഴുതണം?
ആരെയെങ്കിലും കുറ്റപ്പെടുത്തി അവരെ പരിഹസിക്കാനല്ല.
ലഭിച്ച നന്മകൾക്ക് നന്ദി പറയാൻ.
ലോകത്തെ കൂടുതൽ സ്നേഹിക്കാൻ.
നന്ദിയില്ലാത്ത ഓർമ്മകൾ ചരിത്രമാകും.
നന്ദിയുള്ള ഓർമ്മകൾ സാക്ഷ്യമാകും.
---
എല്ലാവർക്കും എഴുതാം
എഴുത്ത് വലിയവരുടെ കുത്തകയല്ല.
ഒരു കർഷകനും എഴുതാം.
ഒരു കൃഷിത്തൊഴിലാളിക്കും എഴുതാം.
ഒരു അമ്മയ്ക്കും, ഒരു തൊഴിലാളിക്കും എഴുതാം.
ജീവിതം ഉണ്ടായാൽ മതി —
ഭാഷ പിന്നെ വരും.
വലിയ ജോലി ചെയ്ത് വിരമിച്ചവരും
സമ്പന്നരും
പ്രശസ്തരും മാത്രം എഴുതേണ്ടതല്ല.
അറിയപ്പെടാത്ത ജീവിതമാണ്
അറിയപ്പെടുന്ന ജീവിതത്തെക്കാൾ സത്യമായത്.
---
ഒരു അനുഭവം
ഒരിക്കൽ ഒരു സമ്പന്നൻ
തന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
മുംബൈയിൽ പോയി കോടികൾ നേടിയ മലയാളി.
വാക്കുകളിൽ ഭക്തി ഉണ്ടായിരുന്നു.
പക്ഷേ ജീവിതത്തിൽ തട്ടിപ്പും വെട്ടിപ്പും.
ഭാര്യയും മക്കളും ഭയപ്പെടുന്ന ജീവിതം.
അഹങ്കാരം നിറഞ്ഞ വാക്കുകൾ.
പണംകൊണ്ട് നേടിയ പദവികൾ.
അദ്ദേഹം പുസ്തകം ആഗ്രഹിച്ചു —
സാക്ഷ്യം അല്ല, പ്രതിഷ്ഠ.
ഞാൻ സഹായിച്ചില്ല.
കാരണം ഒരു പുസ്തകം സത്യത്തെ മറയ്ക്കാൻ എഴുതാൻ പാടില്ല.
---
കഥയല്ല — സാക്ഷ്യം
എഴുതാൻ അറിയണമെന്നില്ല.
പറയാൻ കഴിയുന്നുവെങ്കിൽ മതി.
പറഞ്ഞത് കേട്ടെഴുതി പുസ്തകമാക്കാം.
നിങ്ങളെ സഹായിക്കുവാൻ പരിചയസമ്പന്നരായ എഴുത്തുകാരുടെ മാർഗനിർദേശം സ്വീകരിക്കാം.
വി. ആൽബി,
വിനാ യ ക് നിർമ്മൽ,
ഇങ്ങനെ അനുഭവസമ്പത്തുള്ള നിരവധി പേർ
നിങ്ങളുടെ അനുഭവങ്ങളെ ക്രമപ്പെടുത്തി വായനക്കാർക്കു മനസ്സിലാകുന്ന രൂപത്തിൽ എത്തിക്കാനാകും.
അവർ എഴുതുക വാക്കുകൾ മാത്രം —
ജീവിതം നിങ്ങളുടെതാണ്.
---
ഇന്നുതന്നെ തുടങ്ങൂ
“ഒരിക്കൽ എഴുതാം” എന്ന് വിചാരിച്ചാൽ ഒരിക്കലും തുടങ്ങില്ല.
ഇന്ന് ഒരു ഓർമ്മ പറയൂ.
നാളെ അത് ഒരു അധ്യായമാകും.
ഒരു ദിവസം — ഒരു പുസ്തകമാകും.
പുസ്തകമോ എന്നെക്കുറിച്ചോ?
ഈ ചിന്ത ഉണ്ടായല്ലോ — അതുമതി.
ഇനി ചിന്തയിൽ മാറ്റം വരും.
മനോഭാവത്തിൽ മാറ്റം വരും.
പിന്നെ പ്രവർത്തനത്തിൽ മാറ്റം വരും.
പുസ്തകത്തിന്റെ കവർ മനസ്സിൽ കണ്ടുനോക്കൂ.
പേജുകൾ എത്ര വേണമെന്ന് പിന്നെ തീരുമാനിക്കാം.
എഡിറ്റ് ചെയ്യുമ്പോൾ തീരുമാനിക്കാം.
നിങ്ങളെ സഹായിക്കുവാൻ
കൊച്ചിയിലെ ഗുഡ്ന്യൂസ് കമ്മ്യൂണിക്കേഷൻസ് ടീം ഉണ്ടാകും.
---
അവസാന ക്ഷണം
ഇത് ഒരു പുസ്തകം എഴുതാനുള്ള ക്ഷണമാത്രമല്ല.
ഇത് ഒരു ജീവിതം ബോധപൂർവ്വം ജീവിക്കാനുള്ള ക്ഷണം.
ഇന്ന് മുതൽ
നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക —
അവ നാളെയുടെ വരികളാകും.
നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ശ്രദ്ധിക്കുക —
അവ നാളെയുടെ അധ്യായങ്ങൾാകും.
നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചാൽ
അത് ഒരു പ്രകാശമുള്ള പേജ്.
നിങ്ങൾ ക്ഷമിച്ചാൽ
അത് സ്വർണ്ണഅക്ഷരങ്ങൾ.
നിങ്ങൾ ദൈവത്തെ കണ്ടെത്തിയാൽ
അത് പുസ്തകത്തിന്റെ ഹൃദയം.
ഒരു ദിവസം ആളുകൾ പുസ്തകം വായിക്കില്ല —
ജീവിതം വായിക്കും.
അപ്പോൾ അവർ പറയട്ടെ:
“അവൻ വലിയവനായിരുന്നു” എന്ന് അല്ല,
“അവന്റെ ജീവിതം ഞങ്ങളെ നല്ലവരാക്കി” എന്ന്.
ഇന്ന് ഒരു വരി നല്ലത് എഴുതൂ.
നാളെ ഒരു അധ്യായം മനോഹരമാകും.
ഒരു ദിവസം — നിങ്ങളുടെ ജീവിതം ഒരാളുടെ വഴികാട്ടി പുസ്തകമാകും.
---
മഹാന്മാർ പറഞ്ഞത്
“പരിശോധിക്കപ്പെടാത്ത ജീവിതം ജീവിക്കാൻ അർഹമല്ല.” — സോക്രട്ടീസ്
“ജീവിതത്തിന്റെ ലക്ഷ്യം വിജയം അല്ല; അർത്ഥമാണ്.” — ആൽബർട്ട് ഷ്വൈറ്റ്സർ
“ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ ഒരു വിളക്ക് കൊളുത്തുക നല്ലത്.” — വിശുദ്ധ മദർ തെരേസ
---
ദൈവവചനം (POC Bible)
“നമ്മുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ; അങ്ങനെ ഞങ്ങൾ ജ്ഞാനമുള്ള ഹൃദയം പ്രാപിക്കും.”
— സങ്കീർത്തനങ്ങൾ 90:12
---
ഒരു ദിവസം പുസ്തകം വരും.
അതുവരെ — ജീവിതം മനോഹരമാക്കുക.
ആശംസകൾ,
*സാബു* *ജോസ്* ✍️
എറണാകുളം.
9446329343.