ഓണം ഒരുമയുടെ ആഘോഷമാകണം: കെ സി ബി സി. കഥകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. നല്ല നാളെയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് തോമസ് തറയില്‍ എന്നിവര്‍ സംയുക്തമായി ആശംസിച്ചു.
മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെ.
കഥകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാ സന്ദേശത്തില്‍ പറഞ്ഞു.