ബിലീവേഴ്സ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമം നടന്നു

 
BELIVERS ONAM

തിരുവല്ല : വാർദ്ധക്യത്തിന്റെ നാളുകളിൽ കരുതലിന്റെയും ആശ്വാസത്തിന്റെയും തണലുതേടുന്ന മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമവും ഓണവിരുന്നും ഒരുക്കി.

ആശുപത്രി ഇടനാഴികളിൽ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സുന്ദരനിമിഷങ്ങൾ സൃഷ്ടിച്ച ഓണാഘോഷത്തിൽ, 35 ഓളം വരുന്ന മുതിർന്ന പൗരന്മാർക്കൊപ്പം ബിലീവേഴ്സ് ആശുപത്രി അധികൃതരും  ജെറിയാട്രിക്സ് വിഭാഗം ഡോക്‌ടർമാരും ജീവനക്കാരും പങ്കെടുത്തു.

ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ഫിലിപ്പ് മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങിന് തുടക്കമായി.


സന്തോഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, മുതിർന്നവരുടെ ശാരീരിക-മാനസിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രയോജനപ്രദമായ ആശയവിനിമയങ്ങളും ഓണസംഗമത്തിന് മാറ്റ് കൂട്ടി.

വാർദ്ധക്യകാലത്ത് മനസ്സിന്റെ ഉന്മേഷവും ഓർമ്മശക്തിയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, മറവിരോഗത്തെ ചെറുത്തുതോൽപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ജെറിയാട്രിക്സ് കൺസൾട്ടന്റ് ഡോ. അലീഷ എസ്. തോമസ് സംസാരിച്ചു.

തുടർന്ന്, മുതിർന്നവരിൽ വീഴ്ചകൾ ഒഴിവാക്കി ആത്മാഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ തുണയാകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. ആൻ മേരി ജോൺ നൽകി.

ഓണസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാ കായിക വിനോദ പരിപാടികളിൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും കെയർ ടേക്കർമാരും സജീവമായി പങ്കെടുത്തു.  

ആശുപത്രിയിലെ ചികിത്സയ്ക്കപ്പുറം മനുഷ്യബന്ധങ്ങളുടെയും പരസ്പര സ്നേഹത്തിന്റെയും തണലും പ്രതീക്ഷയും പകരാൻ കഴിഞ്ഞ ഈ ആഘോഷം, എല്ലാവരുടെയും മനസ്സിൽ പ്രത്യാശയുടെയും ഒത്തൊരുമയുടെയും നിറമുള്ള ഓർമ്മകൾ ശേഷിപ്പിച്ചാണ് സമാപിച്ചത്.

Tags

Share this story

From Around the Web