ഓണത്തിരക്ക്; മംഗളൂരു–കൊല്ലം സ്പെഷ്യൽ ട്രെയിനിലേക്ക് ബുക്കിങ് തുടങ്ങി; കാസർകോട് മുതൽ ശാസ്താംകോട്ട വരെ 21 സ്റ്റോപ്പുകൾ, സമയക്രമം അറിയാം

 
train

തിരുവനന്തപുരം: ഓണത്തിരക്ക്​ കണക്കിലെടുത്ത്​ മംഗളൂരുവിൽ നിന്ന്​ കൊല്ലത്തേക്കും തിരിച്ചും അനുവദിച്ച​ സ്​പെഷൽ ട്രെയിനുകളിലേക്ക്​ ബുക്കിങ്​ തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന്​ മംഗളൂരു ജങ്​ഷനിൽ നിന്ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്പെഷ്യൽ (06052) വൈകിട്ട്​ 6.45ന്​ കൊല്ലത്തെത്തും.

 അന്ന്​ രാത്രി ഒമ്പതിന്​ കൊല്ലത്ത്​ നിന്ന്​ മടക്കയാത്ര ആരംഭിക്കുന്ന സ്​പെഷ്യൽ ട്രെയിൻ ( 06051) അടുത്ത ദിവസം രാവിലെ 09.30 ന്​ മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.

ഒരു എസി ടൂ ടയർ കോച്ച്, മൂന്ന്​ എ.സി ത്രീ ടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, എന്നിവ ഉൾപ്പെടുന്ന ട്രെയിനിന്​ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്​റ്റോപ്പുണ്ട്​.

Tags

Share this story

From Around the Web