ഓണത്തിരക്ക്: കൊച്ചി മെട്രോയ്ക്കും ജല മെട്രോയ്ക്കും അധിക സര്‍വീസ്
Aug 31, 2025, 15:10 IST

കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസ് നടത്തും. സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും
തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും.
ജലമെട്രോയും തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ടുണ്ടാകും.
രണ്ടുമുതല്‍ ഏഴുവരെ തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി ഒമ്പതുവരെ സര്‍വീസ് ഉണ്ടാകും.