ഓണം ഘോഷയാത്ര. ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് വിപുലമായ ഗതാഗത നിയന്ത്രണം. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട, ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നിയന്ത്രണം ഉണ്ടാവും. ഘോഷയാത്ര കടന്നു പോകുന്ന റോഡില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. നഗരത്തില്‍ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
നിശ്ചല ദൃശ്യങ്ങള്‍ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയം ഈഞ്ചക്കല്‍ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്‌ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട് സര്‍വ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയില്‍ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.
നോ പാര്‍ക്കിംഗ് റോഡുകള്‍
കവടിയാര്‍ -വെള്ളയമ്പലം- മ്യൂസിയം- പാളയം- സ്റ്റാച്യു -ആയുര്‍വേദകോളേജ് -കിഴക്കേകോട്ട - അട്ടക്കുളങ്ങര റോഡ്, വെട്ടിമുറിച്ചകോട്ട-വാഴപ്പള്ളി -മിത്രാനന്ദപുരം -
പടിഞ്ഞാറേകോട്ട- ഈഞ്ചയ്ക്കല്‍ -കല്ലുമ്മൂട് വരെയുള്ള റോഡിലും വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട് റോഡിലും കോര്‍പ്പറേഷന്‍ പോയിന്റ് റോഡിലും ബേക്കറി ജംഗ്ഷന്‍-അണ്ടര്‍ പാസേജ്-ആശാന്‍ TTC-ദേവസ്വംബോര്‍ഡ്-നന്തന്‍കോട്-സ്‌ക്വയര്‍-ഫ്‌ലൈഓവര്‍-ജി വി രാജ-പിഎംജി റോഡിലും, തമ്പാനൂര്‍ -ചുരക്കാട്ട് പാളയം -കിള്ളിപാലം -അട്ടകുളങ്ങര റോഡിലും, ചൂരക്കാട്ടുപാളയം-പവര്‍ഹൗസ്-ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് റോഡിലും, ആയുര്‍വ്വേദ കോളേജ്-കുന്നുംപുറം-ഉപ്പിടാംമൂട്-പാറ്റൂര്‍ റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. ഇന്നേദിവസം നഗരത്തിലെ റോഡുകളില്‍ പേ&പാര്‍ക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
എം.സി റോഡില്‍ നിന്നും തമ്പാനൂര്‍/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങള്‍ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന് -പേരൂര്‍ക്കട പൈപ്പിന്‍മൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞിഎസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട -അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി -എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ പോകേണ്ടതാണ്.
കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂര്‍ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ -മെഡിക്കല്‍ കോളേജ് - കണ്ണമൂല - പാറ്റൂര്‍ -ജനറല്‍ഹോസ്പിറ്റല്‍- ആശാന്‍സ്‌ക്വയര്‍-അണ്ടര്‍ പാസേജ്-ബേക്കറി ഫ്‌ലൈഓവര്‍-പനവിള-തമ്പാനൂര്‍-വഴി പോകേണ്ടതാണ്.
പട്ടം ഭാഗത്തു നിന്നും തമ്പാനൂര്‍/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പട്ടം-പൊട്ടകുഴി-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമൂല നാലുമുക്ക്. പാറ്റൂര്‍ -ജനറല്‍ ഹോസ്പിറ്റല്‍-ആശാന്‍ സ്‌ക്വയര്‍-അണ്ടര്‍ പാസേജ്-ബേക്കറി ഫ്‌ലൈഓവര്‍-പനവിള- തമ്പാനൂര്‍-വഴിയും ചെറിയ വാഹനങ്ങള്‍ പട്ടം-മരപ്പാലം-കവടിയാര്‍-ഗോള്‍ഫ് ലിങ്ക്‌സ്-പൈപ്പിന്‍മുട്-ശാസ്തമംഗലം എസ്എംസി - തൈക്കാട് വഴിയും പോകേണ്ടതാണ്.
പേരൂര്‍ക്കട ഭാഗത്തു നിന്നും തമ്പാനൂര്‍/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങള്‍ പേരൂര്‍ക്കട - പൈപ്പിന്‍മൂട് ശാസ്തമംഗലം -ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ, പേരൂര്‍ക്കട പൈപ്പിന്‍മൂട് ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും തമ്പാനൂര്‍/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങള്‍ പാറ്റൂര്‍-വഞ്ചിയൂര്‍-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്‌ലൈഓവര്‍-കിളിളിപ്പാലം വഴിയോ പാറ്റൂര്‍ -ജനറല്‍ ഹോസ്പിറ്റല്‍- ആശാന്‍ സ്‌ക്വയര്‍-അണ്ടര്‍ പാസേജ്-ബേക്കറി ഫ്‌ലൈഓവര്‍-പനവിള-തമ്പാനൂര്‍-വഴിയോ പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര- കിള്ളിപ്പാലം -ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയില്‍ നിന്നും ഭാഗത്തേക്ക് വാഹനങ്ങള്‍ അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ - ചാക്ക വഴി പോകേണ്ടതാണ്
*കിഴക്കേകോട്ടയില്‍ നിന്നും തമ്പാനൂര്‍, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട് വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകേണ്ടതാണ്..
*കിഴക്കേകോട്ടയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കേണ്ട ബസുകള്‍ അട്ടകുളങ്ങര-മണക്കാട് റോഡിലും, അട്ടകുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാര്‍ക്ക് ചെയ്ത് യഥാക്രമം സര്‍വ്വീസ് നടത്തേണ്ടതാണ്.
*തമ്പാനൂര്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നിര്‍ ദ്ദേശിക്കുന്ന സമയം മുതല്‍ തമ്പാനൂര്‍ ഫ്‌ലൈഓവര്‍-കിള്ളിപ്പാലം പോകേണ്ടതാണ്.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍
കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കേരള വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, വഴുതക്കാട് വിമന്‍സ് കോളേജ്, സംഗീത കോളേജ്, സെന്റ് ജോസഫ് സ്‌കൂള്‍, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍, ഗവ. ബോയ്സ് & ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍, ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂര്‍, പാളയം, കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗുകള്‍, റെയില്‍വെ, തമ്പാനൂര്‍ കെ എസ് ആര്‍ ടി സി പാര്‍ക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.