ബെംഗളൂരു മലയാളികള്‍ക്ക് ഓണസമ്മാനം. കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി. സര്‍വീസുകള്‍ കോട്ടയം വഴി

 
train



തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് വരാനൊരുങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് വലിയ ആശ്വാസമേകി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.

 ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നീ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചുമാണ് പുതിയ എക്‌സ്പ്രസ് സ്‌പെഷ്യലുകള്‍ ഓടിക്കുന്നത്. 

മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളും കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍ ഓഗസ്റ്റ് 21 രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു.

ആദ്യ സര്‍വീസായ യശ്വന്ത്പൂര്‍  തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (06573/06574) ഓഗസ്റ്റ് 21ന് രാത്രി 8:45ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. മടക്ക സര്‍വീസ് ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 3:15ന് പുറപ്പെട്ട് 23ന് രാവിലെ 9:45ന് യശ്വന്ത്പൂരിലെത്തും. 

രണ്ടാമത്തെ സര്‍വീസായ എസ്എംവിടി ബെംഗളൂരു  തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (06575/06576) ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെട്ട് 23ന് രാവിലെ 10 മണിക്ക് ലക്ഷ്യസ്ഥാനത്തെത്തും. തിരികെയുള്ള ട്രെയിന്‍ 23ന് ഉച്ചയ്ക്ക് 12:40ന് പുറപ്പെട്ട് 24ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും.


മൂന്നാമത്തെ ട്രെയിനായ ബെംഗളൂരു കന്റോണ്‍മെന്റ്  തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (06579/06580) ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെട്ട് 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ഈ ട്രെയിന്‍ മടക്കയാത്ര ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12:40ന് ആരംഭിക്കും. 

പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കൊല്ലം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം മൂന്ന് ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web