ഓണം കളറാക്കിക്കോളീൻ മക്കളെ; ആഗസ്റ്റ് 21ന് സ്കൂളുകളിൽ യൂണിഫോമിന് പകരം കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ചുമതല
Aug 17, 2026, 08:44 IST
തിരുവന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂനിഫോം അല്ലാത്ത ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ധീൻ അറിയിച്ചു. ഓണം കളറാക്കിക്കോളീൻ മക്കളെ...എന്ന തലക്കെട്ടിലാണ് മന്ത്രി വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.