ഓണാഘോഷം 2026: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ രാമപുരം യൂണിറ്റിന്റെ ‘അരങ്ങ് 2കെ26’ സെപ്റ്റംബർ 12-ന്
രാമപുരം: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ രാമപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ, പ്രദേശത്തെ സാംസ്‌കാരിക മേഖലകളെയും സഹകരിപ്പിച്ചുകൊണ്ട് ഓണാഘോഷത്തോടനുബന്ധിച്ച് ‘അരങ്ങ് 2K26’ സെപ്റ്റംബർ 12 ശനിയാഴ്ച രാമപുരത്ത് വെച്ച് നടക്കും.
സെപ്റ്റംബർ 12-ന് വൈകുന്നേരം രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കുരിശുപള്ളി ജംഗ്ഷൻ വഴി റോസറി ഗ്രാമം ഓഡിറ്റോറിയത്തിൽ സമാപിക്കും.
തുടർന്ന് സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.
പരിപാടിക്ക് മാറ്റുകൂട്ടുന്നതിനായി കാർഷിക പ്രദർശനം, ട്രെഷർ ഹണ്ട് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അന്നേ ദിവസം പൊതുജനങ്ങൾക്കായി , അത്തപ്പൂക്കള മത്സരം, ഫാൻസി ഡ്രസ് മത്സരം, ടു വീലർ ഫാൻസി ഡ്രസ് മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടക്കും.