ലോകജലദിനത്തില്‍ മഹായിടവകതല പരിപാടി കിടങ്ങന്നൂര്‍ സെയിന്റ് മത്ഥ്യാസ് സി.എസ്.ഐ ദൈവാലയത്തില്‍ നടത്തി

 
Csi3

കിടങ്ങന്നൂര്‍: ലോകജലദിനത്തില്‍ മഹായിടവകതല പരിപാടി കിടങ്ങന്നൂര്‍ സെയിന്റ് മത്ഥ്യാസ് സി.എസ്.ഐ ദൈവാലയത്തില്‍ നടത്തപ്പെട്ടു. മധ്യകേരള മഹായിടവക പരിസ്ഥിതി വിഭാഗത്തിന്റെ ഡയറക്റ്റര്‍ പ്രൊഫ. മാത്യു കോശി പുന്നയ്ക്കാട് നേതൃത്വം നല്‍കി. 

പ്രസ്തുത യോഗത്തില്‍ ജലദിനത്തോടനുബന്ധിച്ച പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും സഭയൊന്നടങ്കം അത് ഏറ്റുചൊല്ലുകയും ചെയ്തു. 

ഇന്നത്തെ പശ്ചാത്തലത്തില്‍ ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഈ സമ്മേളനം മുഖാന്തിരമായത് സന്തോഷത്തോടെ ഓര്‍ക്കുന്നു. മഹായിടവകയിലെ എല്ലാ ദൈവാലയങ്ങളിലും ജലദിനാചരണം സമുചിതമായി സംഘടിപ്പിക്കുവാന്‍ ആഹ്വാനം നല്‍കിയിരുന്നു. ജലസംരക്ഷണവും വിതരണവും ഒരു നീതിവിഷയമായതിനാല്‍ സഭ വളരെ ഗൗരവത്തോടെ ഇതിനെ കാണുകയും ജീവസ്രോതസ്സായ ജലത്തിന്റെ ഉത്തരവാദിത്തപൂര്‍ണ്ണമായ വിനിയോഗം ആഗോളതലത്തില്‍ സുരക്ഷിതമായ ഒരു സാഹചര്യം സംജാതമാകുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Tags

Share this story

From Around the Web