ലോക നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നേഴ്‌സുമാരെ ആദരിച്ചു

 
Cap

വെള്ളികുളം: ലോക നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ നേഴ്‌സ് ദിനം ആചരിച്ചു.ആതുര ശുശ്രൂഷാരംഗത്ത് സേവനമനോഭാവത്തിന്റെയും കാരുണ്യത്തിന്റെയും ഒരു വലിയ പ്രവാചക യാണ് ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗെയില്‍.

ഇവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് വേണ്ടി എല്ലാവര്‍ഷവും നേഴ്‌സസ് ദിനം ആചരിച്ചു പോരുന്നു .മരീന ജോമി കടപ്ലാക്കല്‍ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജ് മുന്‍ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആന്‍സി ജോസഫ് വടക്കേചിറയാത്ത്  നേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തു.

വികാരി ഫാ.സ്‌കറിയ വേകത്താനം, ഫാ. റോണി മണിയാക്കുപാറയില്‍ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.സമ്മേളനത്തില്‍ നേഴ്‌സുമാരായ മഞ്ജു സിജോ താന്നിക്കല്‍, മേഴ്‌സി മാത്യു ആനക്കല്ലുങ്കല്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ജെസ്സി ഷാജി ഇഞ്ചയില്‍, ബിന്‍സി സെബാസ്റ്റ്യന്‍ കരോട്ടു പുള്ളോലില്‍,റീനാ റെജി വയലില്‍, ഫിലോമിന കാലാപറമ്പില്‍ ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, ആന്‍സി ചാര്‍ലി കൊല്ലി കൊളവില്‍,ജോയ്‌സി നെല്ലിയേകുന്നേല്‍, ജൂബി രാജേഷ് വേലിക്കകത്ത് ആഗി ബെന്നി കൊച്ചുവീട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അടിക്കുറിപ്പ്: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നേഴ്‌സായ മേഴ്‌സി മാത്യു ആനക്കല്ലുങ്കലിന്  ഉപഹാരം നല്കി ഡോ. ആന്‍സി ജോസഫ് വടക്കേച്ചിറയാത്ത് ആദരിക്കുന്നു.

Tags

Share this story

From Around the Web