ലോക മൈക്രോബയോം ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ആശുപത്രിയില്‍ 'ബി-ബയോം' ദേശീയ സെമിനാര്‍ നടന്നു
തിരുവല്ല : ലോക മൈക്രോബയോം ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയും, കേരള സര്‍ക്കാരിന്റെ KSCSTE-ക്ക് കീഴിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമും (CoEM) സംയുക്തമായി സംഘടിപ്പിച്ച 'ബി-ബയോം (Be-biome): എക്‌സ്‌പ്ലോറിംഗ് ദി സയന്‍സ് ഓഫ് ദി ഹ്യൂമന്‍ മൈക്രോബയോം ' എന്ന ദേശീയ സെമിനാര്‍ ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്നു.
കേരള അക്കാദമി ഓഫ് സയന്‍സസ് അധ്യക്ഷനും, ഡെയ്ല്‍ വ്യൂ കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഗവേണിംഗ് കൗണ്‍സില്‍ ഉപദേഷ്ടാവും ചെയര്‍മാനുമായ പ്രൊഫ. ജി.എം. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒ-യുമായ പ്രൊഫ ഡോ. ജോര്‍ജ്ജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായിരുന്നു.
കോ-ഇ.എം ഡയറക്ടര്‍ ഡോ. സാബു തോമസ് പരിപാടിയെക്കുറിച്ചും ലോക മൈക്രോബയോം ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സാമുവല്‍ ചിത്തരഞ്ജന്‍, സി.ആര്‍.എല്‍ ടെക്‌നിക്കല്‍ ഹെഡും ബി-ബയോം സെമിനാര്‍ ചെയര്‍പേഴ്‌സണുമായ ഡോ. അഞ്ജലി ആന്‍ ജേക്കബ് , ബയോകെമിസ്ട്രി പ്രൊഫസറും റിസര്‍ച്ച് വൈസ് ഡീനുമായ ഡോ. ക്ലീറ്റസ് സി.സി, റവ. ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തിനുശേഷം വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ സെഷനുകള്‍ നടന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഹാത അബ്ദുള്ള, ഭുവനേശ്വര്‍ എയിംസ് അഡീഷണല്‍ പ്രൊഫസര്‍ ഡോ. ബാലമുരുകന്‍ രാമദാസ്, വെല്ലൂര്‍ സി.എം.സി സെന്റര്‍ ഫോര്‍ പബ്ലിക്ക് ഹെല്‍ത്ത് അഡ്ജംക്റ്റ് ഫാക്കല്‍റ്റിയും ദ വെല്‍ക്കം ട്രസ്റ്റ് റിസര്‍ച്ച് ലാബ് മൈക്രോബയോളജി അസോ പ്രൊഫസറുമായ ഡോ. ദിലീപ് എബ്രഹാം, രാജഗിരി ആശുപത്രി ക്ലിനിക്കല്‍ ഹെപ്പറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിറിയക് അബി ഫിലിപ്‌സ്, അമൃത വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ. ബിപിന്‍ നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രബന്ധാവതരണങ്ങളും സെമിനാറിന്റെ ഭാഗമായിരുന്നു.