മദർ തെരേസയുടെ ജന്മദിനത്തോടനുബന്ധിച്ച് വെസ്റ്റിഹില്‍ അനാഥമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
Aug 26, 2025, 19:45 IST

കോഴിക്കോട്: മദർ തെരേസയുടെ ജന്മദിനം സാമൂഹ്യ നീതി വകുപ്പ് അഗതി-അനാഥ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ ദിനാചരണ പരിപാടികളുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
അനാഥ മന്ദിര സമാജം സൂപ്രണ്ട് റീജാബായി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓൾഡ് ഏജ് ഹോം മേട്രൺ സ്വപ്നകല അധ്യക്ഷത വഹിച്ചു.