തിരുനാള്‍ദിനത്തില്‍ വിശുദ്ധ ജനുവാരിയസിന്റെ തിരുശേഷിപ്പായ കട്ടപിടിച്ച രക്തം വീണ്ടും ദ്രാവകരൂപത്തിലായി

 
September

നേപ്പിള്‍സ്: സെപ്റ്റംബര്‍ 19 ന് ആഘോഷിച്ച വിശുദ്ധ ജനുവാരിയസിന്റെ  തിരുനാള്‍ദിനത്തില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പായ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം ആവര്‍ത്തിച്ചു.

 

നേപ്പിള്‍സ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡൊമിനിക്കൊ ബാറ്റാഗ്ലിയ അര്‍പ്പിച്ച ദിവ്യബലിമധ്യേ ദ്രാവകരൂപകത്തിലായ വിശുദ്ധന്റെ രക്തം വിശ്വാസികളെ കര്‍ദിനാള്‍ കാണിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുശേഷിപ്പ് ദൈവത്തിലുള്ള വിശ്വാസത്തില്‍ എല്ലാം അര്‍പ്പിക്കാനുള്ള ക്ഷണമാണ് നമുക്ക് നല്‍കുന്നതെന്ന് അബോട്ട് മോണ്‍. വിന്‍സെന്‍സോ ഡി ഗ്രിഗോറിയോ പറഞ്ഞു.

എ.ഡി. 305-ല്‍ മരിച്ച വിശുദ്ധ ജനുവാരിയസിന്റെ ഉണങ്ങിയ രക്തം, നേപ്പിള്‍സ് കത്തീഡ്രലിന്റെ ചാപ്പലില്‍ രണ്ട് ഗ്ലാസ് ആംപ്യൂളുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

പരമ്പരാഗതമായി വര്‍ഷത്തില്‍ മൂന്ന് തവണ വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം സംഭവിച്ചുവരുന്നു:

മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുമ്പുള്ള ശനിയാഴ്ച, അദ്ദേഹത്തിന്റെ തിരുനാള്‍ദിനമായ സെപ്റ്റംബര്‍ 19-ന്, 1631 – ല്‍ സമീപത്തുള്ള വെസൂവിയസ് പര്‍വതം പൊട്ടിത്തെറിച്ചതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 16 -ന്.

Tags

Share this story

From Around the Web