മാതാവിന്റെ പിറവിതിരുനാള്‍ തലേന്ന് പാപ്പാ ജെനസാനോ തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും

 
pope


പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അപ്രതീക്ഷിതമായി നടത്തിയ തീര്‍ത്ഥാടനത്തിന് വേദിയായ, റോമിന് പുറത്തുള്ള ജെനസാനോയിലുള്ള സദ് ഉപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, സെപ്റ്റംബര്‍ മാസം ഏഴാം തീയതി, മാതാവിന്റെ പിറവി തിരുനാള്‍ തലേന്ന് വിശുദ്ധ ബലിയര്‍പ്പിക്കും.

 1200 മുതല്‍ അഗസ്റ്റീനിയന്‍ സന്യാസികളാണ് ഈ തീര്‍ത്ഥാടന ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നത്.

'സഭ എന്നെ ഏല്‍പ്പിച്ച പുതിയ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളില്‍, പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ എന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ഇവിടെ വരാന്‍ അതിയായി ആഗ്രഹിച്ചു.എന്നാണ്, 2025 മെയ് മാസം പത്താം തീയതി, തന്റെ സന്ദര്‍ശന വേളയില്‍ പരിശുദ്ധ പിതാവ് പറഞ്ഞ വാക്കുകള്‍.

അല്‍ബേനിയയില്‍ നിന്നുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ അത്ഭുത തിരു സ്വരൂപമാണ് ഈ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 


1903-ല്‍ അതിനെ ഒരു മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയത്, ലിയോ പതിമൂന്നാമന്‍ പാപ്പാ ആയിരുന്നുവെന്നതും, ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. 1959-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായും,  1993-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ഈ തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

2024 ഏപ്രില്‍ 25-ന് ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പാ, ഈ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചിട്ടുണ്ട്, തദവസരത്തില്‍, അദ്ദേഹം, ലോകമെമ്പാടും സമാധാനവും അനുരഞ്ജനവും പ്രചരിപ്പിക്കുന്നതിന് മറിയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയുണ്ടായി. 

ഈ ആഹ്വാനം ഒരിക്കല്‍ കൂടി നവീകരിക്കുന്നതാകും, പാപ്പായുടെ സെപ്റ്റംബര്‍ ഏഴാം തീയതിയില്‍ വിശുദ്ധ കുര്‍ബാന. ഏകദേശം 50 വര്‍ഷമായി തനിക്ക്, ജെനസാനോയിലെ മാതാവുമായുള്ള അടുപ്പത്തെക്കുറിച്ചും പാപ്പാ, എടുത്തു പറഞ്ഞിട്ടുണ്ട്.

Tags

Share this story

From Around the Web