എട്ടാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്; വെനസ്വേലയിലെ ദുരന്ത ഭൂമിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത

 
ven

കാരക്കാസ്: ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് ദിവസങ്ങള്‍ക്കു ശേഷം ഉയര്‍ത്തെഴുന്നേറ്റ അത്ഭുത മനുഷ്യന്‍! വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആശ്വാസകരമായ വാര്‍ത്ത വരുന്നത്.

ഭൂകമ്പം നടന്ന് എട്ടാം നാളും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് സന്തോഷിപ്പിക്കുന്ന ആ വാര്‍ത്ത എത്തിയത്. കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു നേരെ അയാള്‍ പ്രതീക്ഷയോടെ കൈ നീട്ടി.

43 കാരനായ ഹെര്‍നാന്‍ ഗില്ലിനോടാണ് ദുരന്തങ്ങള്‍ക്കിടയിലും പ്രകൃതി കരുണ കാണിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഹെര്‍നാന്‍ ഗില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ എവിടെയെങ്കിലും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടോ എന്ന് അന്വേഷിച്ചവര്‍ എങ്ങനെയോ ഗില്ലിന് അടുത്ത് എത്തുകയായിരുന്നു.

Tags

Share this story

From Around the Web