ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് വാഴ് വ് 25; ഒരുക്കങ്ങള്‍ തുടങ്ങി

യുകെ:ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടത്തപ്പെടുന്ന വാഴ വ്് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകള്‍ വിതറുമ്പോള്‍ വാഴ്വ് 2025ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ സുസജ്ജമായി പ്രവര്‍ത്തിക്കുന്നു.
ക്നാനായ കാത്തലിക് മിഷന്‍സ് യുകെ കോഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര ചെയര്‍മാന്‍ ആയിട്ടുള്ള കമ്മറ്റിയില്‍ അഭിലാഷ് മൈലപറമ്പില്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കല്‍, എന്നിവര്‍ കണ്‍വീനര്‍മാരായും സജി രാമചനാട്ട് ജോയിന്റ് കണ്‍വീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു.
2025 ഒക്ടോബര്‍ നാലിന് ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് 'വാഴ്വ് 25 ' നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ പിതാക്കന്മാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും, കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്.
നമ്മുടെ യുവ തലമുറയ്ക്ക് ഒത്ത് ചേര്‍ന്ന് പരസ്പരം പരിജയപ്പെടാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞ രണ്ട് വാഴ്വിനും അവസരം ഉണ്ടായി എന്ന് .. യുവതലമുറയുടെ വാഴ്വില്‍ പങ്കെടുക്കാനുള്ള ആകാംഷയില്‍ നിന്ന് ബോധ്യമായി.
ഇത്തവണത്തെ 'വാഴ്വ് 25 ' യുവതലമുറയുടെ ഒരു സംഗമ വേദി കൂടി ആയി മാറുകയാണ്. വിശ്വാസത്തില്‍ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്വില്‍ അണിചേരും.