ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഓശാനാ പെരുന്നാള്‍ ആചരിച്ചു
Mar 29, 2026, 19:36 IST
മസ്‌കത്ത്: ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഓശാനാ പെരുന്നാള്‍ ആചരിച്ചു.
വിവിധ ചര്‍ച്ചുകളില്‍ ചടങ്ങുകള്‍ നടന്നു.
മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന ഓശാനാ ശുശ്രൂഷകള്‍ക്ക് സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിച്ചു.
ഇടവക വികാരി ഫാ. തോമസ് ജോസ്, അസോ. വികാരി ഫാ. ലിജു തോമസ് എന്നീ വൈദികര്‍ സഹ കാര്‍മികത്വം വഹിച്ചു.