എന്റെ പൊന്നേ... സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപ

 
gold

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് 94,360 രൂപ നല്‍കണം. 

ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Tags

Share this story

From Around the Web