അയ്യോ അച്ഛാ, ചെയ്യരുത്'! കുട്ടികളുടെ നിലവിളിയും കേട്ടില്ല; അമേരിക്കയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു
ബര്‍ലിങ്ടന്‍:അമേരിക്കയിലെ വെര്‍മോണ്ട് സംസ്ഥാനത്തുള്ള ബര്‍ലിങ്ടനില്‍ മക്കളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭൂട്ടാനീസ്-നേപ്പാളി വംശജനായ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല്‍പ്പത്തിനാലുകാരനായ ബാല്‍ ഖഡ്കയാണ് ഭാര്യ ലീല ദര്‍ജി ഖഡ്കയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം നടക്കുന്നത്.
അപ്പാര്‍ട്‌മെന്റില്‍ വച്ച് ലഹരിയിലായിരുന്ന പ്രതി, വലിയൊരു ടോര്‍ച്ച് ഉപയോഗിച്ച് ലീലയുടെ തലയ്ക്കടിക്കുകയായിരുന്നു. പത്ത് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളുടെയും അവരുടെ ഒരു സുഹൃത്തിന്റെയും മുന്നില്‍ വച്ചായിരുന്നു ഈ ക്രൂരകൃത്യം.
'അയ്യോ അച്ഛാ, ചെയ്യരുത്' എന്ന് കുട്ടികള്‍ കരഞ്ഞു അപേക്ഷിച്ചെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു. ഈ സമയത്തെ ശബ്ദസന്ദേശം കുട്ടികളിലൊരാള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലീലയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ 11-ന് മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കെതിരെ മുന്‍പും ഗാര്‍ഹിക പീഡനത്തിന് കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ പ്രതിയെ ചിറ്റെന്‍ഡന്‍ സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കി. കൊലപാതകം, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവില്‍ ജാമ്യമില്ലാതെ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കെതിരെയുള്ള വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.