ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മദര്‍ ചര്‍ച്ച് ആയ പ്രെസ്റ്റണിലെ, കത്തീഡ്രല്‍ ദേവാലയത്തിലെ തിരുനാളിന് കൊടിയേറി
Jul 12, 2025, 20:02 IST

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മദ്ബഹാ ആയ പ്രസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമയുടെയും നമ്മുടെ പിതാവായ മാര്‍. തോമാശ്ലീഹായുടെയും, വിശുദ്ധ ഇഗ്‌നേഷ്യന് ലെയോളയുടെയും സംയുക്ത തിരുനാളിന് കൊടിയേറി.
തിരുകര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാനും നല്ല ക്രിസ്തീയ സാക്ഷ്യം നല്‍കുവാനും ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രല്‍ വികാരി റവ ഡോ. വര്‍ഗീസ് താണമാവുങ്കല്‍ (ജോയ്), അസിറ്റന്റ് വികാരി റവ ഫാ. ജോസഫ് കീരാന്തടത്തില്‍ (ജിന്‍സ് മോന്‍), കൈക്കാരന്‍മാരായ ജോബി ജോര്‍ജ്, റെജി തോമസ്, ഹാന്‍സി മുണ്ടക്കല്‍, ഷോബിന്‍ ജോസ് എന്നിവര്‍ അറിയിച്ചു.
കത്തീഡ്രല്‍ ദേവാലയത്തിന്റെ വിലാസം
സെന്റ്-അല്‍ഫോന്‍സ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ സെന്റ്-ഇഗ്‌നേഷ്യസ് സ്‌ക്വയര്‍, പ്രെസ്റ്റണ്‍ PR11TT