റെയിൽവേ ട്രാക്കിൽ ഒഡീഷ സ്വദേശിയുടെ മൃതദേഹം; രണ്ടാം ഭാര്യ അറസ്റ്റിൽ

 
455

കൊച്ചി: പുതുക്കലവട്ടത്തിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ഒഡീഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാം ഭാര്യയെ എളമക്കര പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഒഡീഷ ഗഞ്ചാം ജില്ലയിലെ റുഗുമു സ്വദേശി അജീറ്റ നായിക്കിനെ(31) യാണു പുതുക്കലവട്ടം റെയിൽവേ ട്രാക്കിൽ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്‌.

തന്‍റെ ആദ്യഭർത്താവിലുള്ള മകളെ അജീറ്റ നായിക് വീട്ടിൽ വച്ച്‌ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ഇതു തങ്ങൾ തടഞ്ഞെന്നും ഇതേത്തുടർന്ന്‌ ഇയാളെ കൊലപ്പെടുത്തിയെന്നുമാണ് ഭാര്യയുടെ മൊഴി. കൊലപാതകത്തിനുശേഷം അമ്മയും മകളും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പുതുക്കലവട്ടം റെയിൽവേ ട്രാക്കിനു സമീപത്തെ വാടക വീട്ടിലാണ്‌ ഇവർ മൂന്നുപേരും താമസിച്ചിരുന്നത്‌.

  നെഞ്ചിലും കഴുത്തിലും ചവിട്ടി കൊലപാതകം നടത്തിയതായാണു പ്രാഥമിക നിഗമനം.

Tags

Share this story

From Around the Web