ഒഡീഷ ബിജെപിയുടെ മറ്റൊരു പരീക്ഷണശാലയായി മാറി: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
Aug 8, 2025, 13:27 IST

ഒഡീഷ ബിജെപിയുടെ മറ്റൊരു പരീക്ഷണശാലയായി മാറിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.
കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
കേരളത്തിൽ രണ്ട് കേന്ദ്ര മന്ത്രിമാർ ഉണ്ട്. രണ്ടുപേർക്കും ക്രൈസ്തവ ന്യൂനപക്ഷവുമായി ബന്ധമുണ്ട്.
സുരേഷ് ഗോപി കിരീടം കൊടുത്ത് വോട്ട് വാങ്ങിച്ച് വന്നയാൾ, പക്ഷെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന വിഷയത്തില്‍ കമ എന്നൊരു അക്ഷരം ഇതുവരെ പറഞ്ഞില്ല.
ജോർജ് കുര്യൻ അക്രമത്തെ ന്യായീകരിക്കുകയാണ് ഉണ്ടായത്. കേന്ദ്ര മന്ത്രിമാർ നിശബ്ദത വെടിയണമെന്നും ഡോ. ജോണ്‍ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.