ഒക്ടോബർ 7 ആക്രമണം: നുഴഞ്ഞുകയറിയ ഭീകരർ പേർഷ്യൻ ഭാഷ സംസാരിച്ചത് കേട്ടെന്ന് കൊല്ലപ്പെട്ട സൈനികന്റെ പിതാവ്
ഒക്ടോബർ 7-ലെ ആക്രമണത്തിനിടയിൽ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ചില ഭീകരർ പേർഷ്യൻ ഭാഷ സംസാരിക്കുന്നത് കേട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ഐ.ഡി.എഫ് നിരീക്ഷണ സൈനികന്റെ പിതാവ്. നഹാൽ ഒസ് (Nahal Oz) ബേസിൽ കൊല്ലപ്പെട്ട റോണി എഷെലിന്റെ പിതാവ് അയൽ എഷെൽ (Eyal Eshel) ആണ് ഇസ്രായേലിന്റെ ‘കാൻ ന്യൂസിനോട്’ (KAN News) ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒക്ടോബർ 7-ലെ ആക്രമണത്തിൽ പങ്കെടുത്ത ചില ഭീകരർ പേർഷ്യൻ ഭാഷ സംസാരിച്ചതായി ദൃക്സാക്ഷി മൊഴികളിലൂടെയാണ് പുതിയ വിവരം പുറത്തുവന്നതെന്ന് അയൽ എഷെൽ വ്യക്തമാക്കി. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഒക്ടോബർ 7-ന് മുൻപ് തന്നെ ഇസ്രായേൽ-ഗാസ അതിർത്തി പ്രദേശങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇറാനും പങ്കാളിയായിരുന്നിരിക്കാമെന്ന് അദ്ദേഹം അനുമാനിക്കുന്നു.
ഈ വിവരങ്ങൾ ഇസ്രായേൽ സൈന്യം ഔദ്യോഗികമായി നൽകിയതല്ലെന്നും, താൻ സ്വന്തം നിലയിൽ നടത്തിയ ദൃക്സാക്ഷി അഭിമുഖങ്ങളിലൂടെയും വ്യക്തിഗത മാർഗ്ഗങ്ങളിലൂടെയും ശേഖരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.