ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

 
BJP



തിരുവനന്തപുരം: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്.

സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപകിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ദൈവനാമത്തിന് പകരം പല ദൈവങ്ങളുടെ പേരുകള്‍ എങ്ങനെ പറയാന്‍ ആകുമെന്ന് കോടതി ചോദിച്ചു.

സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി വ്യക്തമാക്കി. അന്തിമ വിധിവരെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 

ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയന്‍ ആര്‍ സുഗതന്‍ അക്കമുള്ള കൗണ്‍സിലര്‍മാര്‍ക്ക് എതിരെയാണ് ഹര്‍ജി.

Tags

Share this story

From Around the Web