മൈസൂരില്‍ വാഹനാപകടത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
May 28, 2026, 00:09 IST
എരുമപ്പെട്ടി: മൈസൂരില്‍ വാഹനാപകടത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. വരവൂര്‍ കുമരപ്പനാലില്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ആര്യ(18)യാണ് മരിച്ചത്
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കോളജില്‍ നിന്ന് പിതാവിനോടൊപ്പം കാറില്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൈസൂര്‍ ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥിയാണ് ആര്യ. സംസ്‌കാരം പിന്നീട്. മാതാവ്: സിനി. സഹോദരന്‍: ആകാശ്.